പൊതുജനങ്ങളുടെ സൗകര്യാർത്ഥം കെട്ടിട നികുതി അടവാക്കുന്നതിനായി 14-09-2026 മുതൽ 26-09-2026 വരെ വിവിധ വാർഡുകളിൽ നികുതി പിരിവ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
തൂഫാൻ തദ്ദേശം പരിപാടി എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു

September 30, 2026

 

സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ 2.0ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളുടെ ഭാഗമായി “തൂഫാൻ തദ്ദേശം” പരിപാടി എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു.

പരിപാടിയിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് ശ്രീ. ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കാട്ട്യത്ത് പ്രകാശൻ അധ്യക്ഷത വഹിച്ച് സംസാരിച്ചു. തുടർന്ന് തൂഫാൻ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു.

പരിപാടിയിൽ പങ്കെടുത്തവർക്ക് ഹെഡ് ക്ലാർക്ക് ശ്രീ. ശ്രീജിത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയായ “തൂഫാൻ പ്രതിജ്ഞ” ചൊല്ലിക്കൊടുത്തു. തലശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. അശ്വിൻ കെ.പി. തൂഫാൻ വാരിയർ പ്രഖ്യാപനവും തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും നടത്തി.

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സഫീറ സി., വാർഡ് മെമ്പർമാരായ ശ്രീ. സുശീൽ ചന്ദ്രോത്ത്, ശ്രീ. സുഗതൻ കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന് പഞ്ചായത്ത് ഹാളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. ലഹരിക്കെതിരായ ജനകീയ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിൽ ലഹരി വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുന്നതിനും പരിപാടി ലക്ഷ്യമിട്ടു.

Thoofan