പൊതുജനങ്ങളുടെ സൗകര്യാർത്ഥം കെട്ടിട നികുതി അടവാക്കുന്നതിനായി 14-09-2026 മുതൽ 26-09-2026 വരെ വിവിധ വാർഡുകളിൽ നികുതി പിരിവ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
മുത്താറി കൊയ്ത്തുത്സവം

September 30, 2026

മുത്താറി കൊയ്ത്തുത്സവം

തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ശ്രീ അരയാക്കണ്ടി രാജൻ്റെ മുത്താറി വിളവെടുപ്പ് പഞ്ചായത്ത്  പ്രസിഡൻറ് ശ്രീ കാട്ട്യത്ത് പ്രകാശൻ   നിർവഹിച്ചു. പരമ്പരാഗത ജൈവ കർഷകൻ ആയ ഇദ്ദേഹം നാല് പതിറ്റാണ്ടിലേറെയായി തുടർച്ചയായി  മുടങ്ങാതെ വർഷാവർഷം മുത്താറി കൃഷി ചെയ്തു വരുന്നു .അഞ്ചരക്കണ്ടി-ധർമടം പുഴയുടെ ( കാളി) തീരത്ത് പുഴയിലെ ചളി 

കൊണ്ടുണ്ടാക്കിയ ബണ്ടിൽ ആണ് ഇദ്ദേഹം

 മുത്താറി കൃഷി ചെയ്യുന്നത്.മറ്റുവിളകൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുന്ന 

ഉപ്പുവെള്ളം നിറഞ്ഞ ഈ സ്ഥലത്ത്  പ്രതികൂല സാഹചര്യങ്ങളിലും നന്നായി വളരുന്ന ചെറുധാന്യ കൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ്  ഈ കർഷകൻ . വർഷങ്ങളായി കൃഷിചെയ്യുന്ന ശ്രീ രാജൻ   പരമ്പരാഗതമായി സൂക്ഷിച്ച് പോരുന്ന വിത്ത് ആണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കരഭൂമിയിൽ വിത്ത് പാകി  പിന്നീട് ബണ്ടിലേക്ക് പറിച്ചു നടുന്ന രീതിയാണ് അവലംഭിച്ചു പോരുന്നത്. 4.5 മാസം കൊണ്ട്  നിറം മാറുന്ന മുറയ്ക്ക് അരിവാളുകൊണ്ടോ കൈകൊണ്ടോ പറിച്ച്  മെതിച്ചു പതിരുനീക്കിയ ശേഷം ചെറു വെയിലത്തു ഉണക്കുന്നതോടെ മുത്താറി കൃഷി പൂരണമാവുന്നു.  പോഷകാഹാരമായി കുഞ്ഞുങ്ങൾക്കും പ്രമേഹരോഗികൾക്കും ഉപയോഗിക്കാൻ പറ്റുന്ന പൂർണമായി ജൈവ രീതിയിൽ ഉല്പാദിപ്പിക്കുന്ന മുത്താറിക്ക് ആവശ്യക്കാര് എറേ യാണ്. 

മുത്താറി കൃഷി  കൂടാതെ തന്റെ രണ്ടര ഏക്കർ കൃഷിസ്ഥലത്ത് ഒരിഞ്ച് പോലും പാഴാക്കാതെ നെല്ല്, വാഴ, മുതിര, വൻപയർ, ഇളവൻ , ചേന, മഞ്ഞൾ തുടങ്ങി വിവിധതരം  വിളകൾ വര്ഷം മുഴുവൻകൃഷിചെയ്യുന്നു. പരമ്പരാഗത കർഷക കുടുംമ്പാംഗമായ ഇദ്ദേഹം ജൈവ കൃഷിരീതിയാണ് അവലംബിച്ച് പോരുന്നത്. സ്വന്തമായി കറവപ്പശുക്കൾ  ഉള്ളതുകൊണ്ട് കൃഷിയിടത്തിലേക്ക് വേണ്ട കാലിവള ലഭ്യതയ്ക്കും ക്ഷാമമില്ല. പശുക്കൾ ക്ക് വേണ്ടി നെല്ലിന്റെയും മുത്താറിയുടെയും വൈക്കോൽ കൂടാതെ  ഗിനി പുല്ലും ഹൈബ്രിഡ് നാപ്പിയർ പുല്ലും വളർത്തുന്നു . വെള്ളകെട്ടിൽ കരിമീൻ കൃഷി യും നടത്തിവരുന്നു .   ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ജനാർദ്ദനൻ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ കുമാരി കാവ്യ ടി കെ സ്വാഗതം പറഞ്ഞു. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സഫീറ സി,ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കണ്ട്യൻ ഷീബ 

.,വാർഡ് മെമ്പർ ശ്രീ സുശീൽ ചന്ദ്രോത്ത്,ശ്രീമതി വിബിത കെ വി , ശ്രീ പി സദാനന്ദൻ,ശ്രീമതി  ദിജിഷ കെ, ശ്രീമതി ശ്യാമ  ഒ ആർ, കാർഷിക വികസന സമിതി അംഗം ശ്രീ പങ്കജാക്ഷൻ, എന്നിവർ ആശംസ അറിയിച്ചു. കൃഷി അസിസ്റ്റൻ്റ് ശ്രീ അധിപ് ശങ്കർ കെ പി നന്ദി പറഞ്ഞു. രാജേട്ടൻ്റെ കൃഷി രീതികൾ  നേരിട്ടറിഞ്ഞു മനസ്സിലാക്കാൻ ശ്രീനാരായണ ബേസിക് യു പി സ്കൂൾ, തയ്ലി മുസിബിയാൻ എൽ പി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു

Millet Harvest Festival