ന്യൂജെൻ സ്നേഹമതിൽ
October 1, 2026
ലഹരിയോട് വിട… മാലിന്യത്തോട് വിട… ജീവിതം സുന്ദരമാക്കാം…
ലഹരിക്കും മാലിന്യത്തിനുമെതിരെ ശക്തമായ സാമൂഹിക സന്ദേശമുയർത്തി എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിൽ “ന്യൂജെൻ സ്നേഹമതിൽ” സംഘടിപ്പിക്കുന്നു.
നാടിന്റെ നന്മയ്ക്കും ആരോഗ്യകരമായൊരു പുതുതലമുറയ്ക്കുമായി ജനങ്ങൾ കൈകോർക്കുന്ന ഈ കൂട്ടായ സ്നേഹപ്രതിരോധത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പെരുന്താറ്റിൽ ബസാറിൽ നടക്കും.
പ്രശസ്ത കവിയും ചിത്രകാരനും പ്രഭാഷകനുമായ സോമൻ കടലൂർ പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിക്കും. 2026 ഒക്ടോബർ 2
വൈകുന്നേരം 5 മണിക്ക്
പെരുന്താറ്റിൽ ബസാർ