പൊതുജനങ്ങളുടെ സൗകര്യാർത്ഥം കെട്ടിട നികുതി അടവാക്കുന്നതിനായി 14-09-2026 മുതൽ 26-09-2026 വരെ വിവിധ വാർഡുകളിൽ നികുതി പിരിവ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

പഞ്ചായത്ത്

എരഞ്ഞോളി പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് :കാട്ട്യത്ത് പ്രകാശൻ പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : സഫീറ സി പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ...

കാട്ട്യത്ത് പ്രകാശൻ

പ്രസിഡൻ്റ്

സഫീറ സി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ ജനാർദ്ദനൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കണ്ട്യൻ ഷീബ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം രാജൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രകാശ് കെ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : തലശ്ശേരി താലൂക്ക്, കണ്ണൂർ ജില്ല, കേരളം

വാർഡുകൾ : 18, നിയമസഭാ മണ്ഡലം : തലശ്ശേരി, ലോകസഭ മണ്ഡലം : വടകര

വില്ലേജ് : എരഞ്ഞോളി

ആകെ ജനസംഖ്യ (2011) : 25,818

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എരഞ്ഞോളി പ്രദേശം നാടുവാഴിത്തത്തിനും ബ്രിട്ടീഷ് അധിനിവേശത്തിനുമെതിരായ നിരവധി സമരങ്ങളുടെ സാക്ഷിയായ ചരിത്രപ്രധാനമായ നാടാണ്. പഴശ്ശിരാജാവിനും ടിപ്പുസുല്‍ത്താനുമായുള്ള ബന്ധം ഈ പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം വർധിപ്പിക്കുന്നു. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച തലശ്ശേരി–കൂർഗ് റോഡും പഴയ രാജപാതകളും ഇന്നും ആ കാലഘട്ടത്തിന്റെ ഓർമ്മകളായി നിലകൊള്ളുന്നു. കര്‍ഷകപ്രസ്ഥാനങ്ങളും സ്വാതന്ത്ര്യസമരങ്ങളും ഇവിടെ ശക്തമായി വളര്‍ന്നുവന്നതോടൊപ്പം കുണ്ടാഞ്ചരി കുഞ്ഞിരാമന്‍, ഡോ.രാമുട്ടി മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന ചിന്തകള്‍ സാമൂഹിക മാറ്റങ്ങള്‍ക്ക് പ്രചോദനമായി. വിദ്യാഭ്യാസരംഗത്ത് പുരാതന കുടിപ്പള്ളിക്കൂടങ്ങളും വിദ്യാലയങ്ങളും രൂപംകൊണ്ട് പ്രദേശത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കി. സാഹിത്യ-സാംസ്കാരികരംഗത്തും എരഞ്ഞോളി വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തെയ്യം, കാവുകള്‍,...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 1, 2026

ന്യൂജെൻ സ്നേഹമതിൽ

ലഹരിയോട് വിട… മാലിന്യത്തോട് വിട… ജീവിതം സുന്ദരമാക്കാം… ലഹരിക്കും മാലിന്യത്തിനുമെതിരെ ശക്തമായ സാമൂഹിക സന്ദേശമുയർത്തി എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിൽ “ന്യൂജെൻ സ്നേഹമതിൽ” സംഘടിപ്പിക്കുന്നു.നാടിന്റെ നന്മയ്ക്കും ആരോഗ്യകരമായൊരു പുതുതലമുറയ്ക്കുമായി ജനങ്ങൾ കൈകോർക്കുന്ന ഈ കൂട്ടായ...

കൂടുതൽ വായിക്കുക